അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
June 1, 2026
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം'
പുറപ്പുഴ-പുറപ്പുഴ പഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടഭീഷണിയായിട്ടുള്ള മരങ്ങൾ കാലവർഷ ക്കെടുതിയിൽ മറിഞ്ഞുവീണ് ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചുമാറ്റുകയോ, വെട്ടിയൊതുക്കിയോ അപകടസാധ്യത ഒഴിവാക്കണം. മരം മുറിച്ചുമാറ്റാത്ത പക്ഷം ഇതുമൂലം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ദുരന്തനിവാരണ നിയമപ്രകാരം മരത്തിൻ്റെ ഉടമസ്ഥൻ ഉത്തരവാദിയായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു