പഞ്ചായത്ത്

പുറപ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ സ്ഥിതി ചെയ്യുന്നു. പുറപ്പുഴ ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത് പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ.

ബിബിത അനൂപ്

പ്രസിഡൻ്റ്

മാർട്ടിന്‍ ജോസഫ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അച്ചാമ്മ ജോയി

ചെയർപേഴ്സണ്‍,വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസ് കെ ജെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേശ്വരി ഹരിധരന്‍

ചെയർപേഴ്സണ്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷാജ ജോസഫ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ തൊടുപുഴ ബ്ളോക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 23.52 ച.കി.മീ. വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തിന്റെ അതിരുകള്‍ കിഴക്ക് തൊടുപുഴ മുനി‍സിപ്പാലിറ്റി, കരിങ്കുന്നം ഗ്രാമപഞ്ചായത്ത്, വടക്ക് മണക്കാട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് പാലക്കുഴ ഗ്രാമപഞ്ചായത്ത്, തെക്ക് രാമപുരം ഗ്രാമപഞ്ചായത്ത്, വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് എന്നിവയാണ്. പുറപ്പുഴ ഗ്രാമപഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 12373 ആണ്. അതില്‍ 6093 പേര്‍ സ്ത്രീകളും, 6280 പേര്‍ പുരുഷന്മാരുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. റബ്ബര്‍, നെല്ല്, വാഴ, തെങ്ങ്, കുരുമുളക്, കൊക്കോ, കാപ്പി, കപ്പ എന്നിവ ഇവിടുത്തെ പ്രധാന കൃഷിവിളകളാണ്. കുണിഞ്ഞി, കൊടുകുത്തി, അമ്പാട്ടുകുളം, കാരിക്കൊമ്പുകുളം, ചെത്തിക്കോട്ടുകുളം തുടങ്ങിയവ ഈ പഞ്ചായത്തിലെ പ്രധാന കുളങ്ങളാണ്. രണ്ടു പ്രധാന തോടുകളാണ് പഞ്ചായത്തിലുള്ളത്. കുമ്മാച്ചിറ-പുറപ്പുഴ-മാറികതോട്, കുണിഞ്ഞി മാറികതോട് എന്നിവ. പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഇരുപത്തിയഞ്ചോളം കിണറുകള്‍ ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2000 അടി...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പുറപ്പുഴ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റചരിത്രം അതിപുരാതനകാലം മുതൽ ജനവാസവും ആരാധനാകേന്ദ്രങ്ങളും നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നു. എ.ഡി. 999-ൽ പണിത നെടിയശാല പള്ളിയും 7 മുതൽ 9-ാം നൂറ്റാണ്ടുകൾക്കിടയിൽ പണിത നിരവധി ക്ഷേത്രങ്ങളും ഈ പ്രദേശത്തിന്റെ പുരാതന പൈതൃകത്തെ സൂചിപ്പിക്കുന്നു. പിന്നീട് വേണാടിന്റെ ശക്തിവർധനയും മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തെ രാഷ്ട്രീയ മാറ്റങ്ങളും യുദ്ധങ്ങളും പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചു. വിദ്യാഭ്യാസരംഗത്ത് ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് 1864-ൽ ആരംഭിച്ച പുറപ്പുഴ ഗവൺമെന്റ് സ്കൂൾ പ്രധാന മുന്നേറ്റമായി. തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ, ക്ലബുകൾ, വായനശാലകൾ എന്നിവ രൂപപ്പെട്ടു. 1932-ൽ നെടിയശാല–പുറപ്പുഴ റോഡും വഴിത്തല–കരിങ്കുന്നം റോഡും നിർമ്മിക്കപ്പെട്ടതോടെ ഗതാഗതവും വികസനവും ശക്തിപ്പെട്ടു. 1940-കളിൽ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത്തോടെ രാഷ്ട്രീയ ബോധവൽക്കരണവും...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

June 1, 2026

അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം

അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം' പുറപ്പുഴ-പുറപ്പുഴ പഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടഭീഷണിയായിട്ടുള്ള മരങ്ങൾ കാലവർഷ ക്കെടുതിയിൽ മറിഞ്ഞുവീണ് ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചുമാറ്റുകയോ, വെട്ടിയൊതുക്കിയോ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത