ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പുറപ്പുഴ പ്രദേശത്തിന്റെ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റചരിത്രം അതിപുരാതനകാലം മുതൽ ജനവാസവും ആരാധനാകേന്ദ്രങ്ങളും നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നു. എ.ഡി. 999-ൽ പണിത നെടിയശാല പള്ളിയും 7 മുതൽ 9-ാം നൂറ്റാണ്ടുകൾക്കിടയിൽ പണിത നിരവധി ക്ഷേത്രങ്ങളും ഈ പ്രദേശത്തിന്റെ പുരാതന പൈതൃകത്തെ സൂചിപ്പിക്കുന്നു. പിന്നീട് വേണാടിന്റെ ശക്തിവർധനയും മാർത്താണ്ഡവർമ്മയുടെ ഭരണകാലത്തെ രാഷ്ട്രീയ മാറ്റങ്ങളും യുദ്ധങ്ങളും പ്രദേശത്തെ ജനജീവിതത്തെ ബാധിച്ചു. വിദ്യാഭ്യാസരംഗത്ത് ആയില്യം തിരുനാൾ രാമവർമ്മയുടെ കാലത്ത് 1864-ൽ ആരംഭിച്ച പുറപ്പുഴ ഗവൺമെന്റ് സ്കൂൾ പ്രധാന മുന്നേറ്റമായി. തുടർന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾ, ക്ലബുകൾ, വായനശാലകൾ എന്നിവ രൂപപ്പെട്ടു. 1932-ൽ നെടിയശാല–പുറപ്പുഴ റോഡും വഴിത്തല–കരിങ്കുന്നം റോഡും നിർമ്മിക്കപ്പെട്ടതോടെ ഗതാഗതവും വികസനവും ശക്തിപ്പെട്ടു. 1940-കളിൽ ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനത്തോടെ രാഷ്ട്രീയ ബോധവൽക്കരണവും...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 1, 2026
അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റണം
അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം' പുറപ്പുഴ-പുറപ്പുഴ പഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടഭീഷണിയായിട്ടുള്ള മരങ്ങൾ കാലവർഷ ക്കെടുതിയിൽ മറിഞ്ഞുവീണ് ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ ഉടമസ്ഥർ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ചുമാറ്റുകയോ, വെട്ടിയൊതുക്കിയോ...
കൂടുതൽ വായിക്കുക